Wednesday, April 11, 2012

കീറാമുട്ടി



       ഓര്‍മ്മവെച്ച കാലം മുതല്‍, ഞങ്ങളുടെ വാറ്റുപുരയുടെ (പുല്‍തൈലം ഉണ്ടാക്കുന്ന) പരിസരത്ത്‌ കരിവെട്ടിയുടെ ഒരു മുട്ടിത്തടിയുണ്ടായിരുന്നു. അതിലൊരാപ്പും തറച്ചിരിപ്പുണ്ടായിരുന്നു. ഒത്തിരി കൂടം, കോടാലികളുടെ കൈയും, ആപ്പുകളുടെ മുനയും ഒടിച്ചിട്ടുള്ള  ഈ മുട്ടിയെ കീറാമുട്ടി എന്നാണ് വിളിച്ചിരുന്നത്‌. വര്‍ഷങ്ങള്‍ക്കുശേഷവും, വാറ്റുപുര നാമാവശേഷമായിട്ടും, ഈ മുട്ടിത്തടിയും അതിലെ ആപ്പും ആ പരിസരത്ത് കിടപ്പുണ്ടായിരുന്നു.

      കാലം പുരോഗമിച്ചപ്പോള്‍, ഞാന്‍ ജീവിതം തുടങ്ങിയപ്പോള്‍ എനിക്കും മനസ്സിലായി ഞാനുമൊരു കീറാമുട്ടിയാണെന്ന്.

   ഒരുപാടുവര്‍ഷത്തെ ജീവിതാനുഭവങ്ങളും, മാതൃഭാഷയോടുള്ള കടപ്പാടും ഞാനെന്ന അലസ്സനെ എഴുതാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ, "ഈറ്റില്ലം" എന്ന സാങ്കല്‍പിക ഗ്രാമക്കാരനായി "കീറാമുട്ടിക്കഥകള്‍" ഉടലെടുക്കുന്നു. കഥകള്‍ കീറാമുട്ടികളല്ല, കഥാകാരനാണ് കീറാമുട്ടി. അതിനാല്‍ കഥകള്‍ വായിച്ചിട്ട് വിമര്‍ശനമാകുന്ന  കോടാലി, കൂടം, ആപ്പ് കൊണ്ട് നിങ്ങളും ഈ കീറാമുട്ടി ഒന്നുകീറി നോക്കൂ.

കീറാമുട്ടി 
ഈറ്റില്ലം  





1 comment:

  1. Anybody tried to put an "aapp" on you? Love to hear about it!

    ReplyDelete