Sunday, December 11, 2016

1999 ഏപ്രിൽ 20 ന് , ഞാനും, മറ്റുകുറച്ചുപേരും 'ടാറ്റ സുമോയിൽ' നമ്മുടെ വയനാട് ചുരം ഇറങ്ങുകയാണ് , പുറകിൽ  സൈഡ്  സീറ്റിൽ ഇരുന്ന ഞാൻ പുറത്തേക്കുനോക്കിയപ്പോൾ ഒരു ധർമ്മക്കാരൻ ചക്രം പിടിപ്പിച്ച കുരണ്ടിയിലിരുന്നു കൈകൊണ്ടൂന്നി നിരങ്ങി നീങ്ങുന്നത് കണ്ടു. ഉടനെ, സുമോ ഓടിച്ചിരിന്നയാളോട്  വണ്ടി നിർത്തുവാൻ പറഞ്ഞ്, വണ്ടി നിന്നപ്പോൾ, ഞാൻ ഇറങ്ങി പുറകോട്ട് ഓടി ആ  ധർമ്മക്കാരന്  100 രൂപ കൊടുത്തു തിരിച്ച് ഓടി സുമോയിൽ കയറി യാത്ര തുടർന്നു. തുടർയാത്രയിൽ, പലരും എന്നോട് ഇത്രയും വലിയ തുക കൊടുത്തതെന്തിനെന്ന്   ചോദിക്കയും,പലതും  പറയുകയും ചെയിതെങ്കിലും, എന്റെ ലാഭത്തെക്കുറിച്ചോർത്ത്  ഞാൻ ചിരിക്കുകയായിരുന്നു. അതെ! ലാഭം!! ഈ ധർമ്മക്കാരൻ വയനാട് ചുരം കയറുകയായിരുന്നെങ്കിൽ ഞാൻ 500 രൂപ കൊടുക്കുമായിരുന്നു; അത്രയ്ക്ക് ക്രുരമാണ് എന്റെ മനസ്സ്. 
ഇന്ന് 2015 ഡിസംബർ 31 സമയം രാത്രി 0915, 2015 ന്റെ കണക്കുപുസ്തകം അടക്കുമ്പോൾ, ഞാനും ഏതോ ഒരു ചുരം, തേഞ്ഞ ചക്രം പിടിപ്പിച്ച കുരണ്ടിയിൽ ഇരുന്ന്, കയറുകയായിരുന്നു. ഒരു "ക്രൂരമനസ്കനേയും" ആ വഴിയിലെങ്ങും കണ്ടില്ല. എല്ലാ നല്ലകാര്യങ്ങളും എന്നെ അറിയിക്കാതെ നോക്കിയ  എന്റെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും ഉൾപടെ  എല്ലാവർക്കും പുതുവത്സരാശംസകൾ.

കീറാമുട്ടി 
12 -12 -2015 
*******************************************************************************************************************************
     കുരിശ്  ചോദിച്ചുവാങ്ങി ചുമലിലേറ്റി ഗോഗുൽത്ത മല കയറുന്നവരെ എന്താ വിളിക്കേണ്ടത്. വിളിച്ചോളൂ, ധൈര്യമായിട്ട് "വയനാടൻ" എന്നുവിളിച്ചോ. വെറുതെ facebook നോക്കി  വീട്ടിലിരിക്കേണ്ട ഞാൻ ഒരത്യാവശ്യവുമില്ലാതെ Malayalee  Association of Respiratory Care (MARC) -ന്റെ ജനറൽ ബോഡി മീറ്റിങ്ങിനു പോയതാണ്. പണികിട്ടി, തിരിച്ച് വീട്ടിൽ വന്നത് വെറും ഞാനല്ല, MARC ന്റെ P R O, കൂടെ അടുത്തുതന്നെ നടത്താനിരിക്കുന്ന MARC ഫാമിലി നൈറ്റ്‌ ആഘോഷത്തിന് അവതരിപ്പിക്കുവാൻ ഒരു സ്കിറ്റ് ന്റെ ചുമതലയും.
   ഇന്നലെ Malayali Association of Respiratory Care ഫാമിലി നൈറ്റ്‌ ആഘോഷം ഭംഗിയായി നടന്നു, കൂടെ എന്റെ സ്കിറ്റും.ഒരു റിഹെഴസൽ പോലും നടത്താതെ, അരങ്ങുതകർത്തഭിനയിച്ച ശ്രി Rejimon Jacob ഉം ശ്രിമതി Jessy Rincy യും  ഒരു നല്ല കലാകാരനും, കലാകാരിയുമാണ്. സ്കിറ്റിനു ഉടനീളം മോർസിങ്ങിൽ ഞാൻ കൊടുത്ത പശ്ചാത്തല സംഗീതം ഒരുമനുഷ്യനും ശ്രദ്ധിച്ചില്ല.  

കീറാമുട്ടി 
01-10-2015