Wednesday, April 25, 2012

പോലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി ഉണ്ടാവും-.അഭ്യന്തര മന്ത്രി

തച്ചങ്കരിക്ക് ഉയര്‍ന്ന പദവി നല്‍കുന്ന കാര്യമാണോ അഭ്യന്തര മന്ത്രി ഉദേശിച്ചത്‌

Wednesday, April 18, 2012

ബികെപി സിഡ്രോം (BKP Syndrome)

സംസ്ഥാനത്തെ കറണ്ട് കട്ടുവില്‍ക്കുക, പുഴയുടെ ഗതിമാറ്റി ഒഴുക്കി തുട്ട് സമ്പാദിക്കുക, തൊഴിലാളി യുണിയനുകളുണ്ടാക്കി വോട്ട് നേടുന്നതിനൊപ്പം സംസ്ഥാന ഖജനാവ്‌ കുളംതോണ്ടുക, ദീര്‍ഘദൂര തീവണ്ടികള്‍ സ്വന്തം വീടിന്‍റെ വാതുക്കല്‍ ചങ്ങല വലിച്ചു നിര്‍ത്തി ഇറങ്ങുക, "മുഴുവന്‍ നിങ്ങള്‍ക്ക് വേണ്ടി"  എന്നുപറഞ്ഞ് നിങ്ങളെ മുഴുവനോടെ പറ്റിച്ചവരുമായി ചങ്ങാത്തം കൂടുക എന്നീ കഠിന കൃത്യങ്ങള്‍ ചെയുന്നവര്‍ക്ക് കോടതിയില്‍ വെച്ചോ, ജെയിലിലേക്ക് പോകുന്ന യാത്രയിലോ ഉണ്ടാകുന്ന അതിവിദഗ്തമായ തളര്‍ച്ചക്കാണ്‌ ബാലകൃഷ്ണപിള്ള സിഡ്രോം അഥവാ  ബികെപി സിഡ്രോം എന്ന് പറയുന്നത്. ഈ രോഗം ആദ്യമായി പിടിപെട്ട   ബാലകൃഷ്ണ പിള്ളയെന്നയാളുടെ  പേരിലാണറിയപ്പെടുന്നത്. ആലോപ്പതിയിലോ, ഹോമിയോപ്പതിയിലോ, യുനാനിയിലോ ഈ രോഗത്തിന് മരുന്നില്ല. ആയുര്‍വേദത്തിലെ മൂലമര്‍മ്മ ചികിത്സകൊണ്ട് ഈ രോഗം വളരെവേഗം ഭേദപ്പെടുത്താം എന്നാണ് " പൈത്യരത്നം വയനാടന്‍ മൂസ്" അഭിപ്രായപ്പെടുന്നത്. രോഗി ന്യുപക്ഷമതത്തില്‍ പെട്ടവനാണെങ്കില്‍  രാഷ്ട്രിയം മതത്തില്‍ ചാലിച്ച കഷായം നല്ലതാണ്, പഷേ സുഖപ്പെടാന്‍ സമയമെടുക്കും. ഈ രോഗം പെട്ടെന്നുമാറാന്‍ മൂസ് നിര്‍ദ്ദേശിക്കുന്ന ചികിത്സാക്രമം ഇപ്രകാരമാണ്. ഒരടി(പന്ത്രണ്ടിഞ്ചു) നീളമുള്ള തമരുകമ്പിയുടെ (പാറ തുളക്കുന്ന കമ്പി)  കൃത്യം പകുതി അടുപ്പിലിട്ടു പഴിപ്പിച്ചിട്ട്, പഴുക്കാത്ത പകുതി രോഗിയുടെ ആസനത്തില്‍ കയറ്റുകയെന്നതാണ്(രോഗി സ്വയം കമ്പി വലിച്ചുരാതിരിക്കുവനാണ് പഴുത്ത ഭാഗം വെളിയില്‍ നിര്‍ത്തുന്നത്). പിന്നീട്, രോഗിതന്നെ കമ്പി ഊരുന്നതോടെ ഈ രോഗം എന്നെന്നേക്കുമായി ഒഴിഞ്ഞുപോയിരിക്കും. 

 

Wednesday, April 11, 2012

കീറാമുട്ടി



       ഓര്‍മ്മവെച്ച കാലം മുതല്‍, ഞങ്ങളുടെ വാറ്റുപുരയുടെ (പുല്‍തൈലം ഉണ്ടാക്കുന്ന) പരിസരത്ത്‌ കരിവെട്ടിയുടെ ഒരു മുട്ടിത്തടിയുണ്ടായിരുന്നു. അതിലൊരാപ്പും തറച്ചിരിപ്പുണ്ടായിരുന്നു. ഒത്തിരി കൂടം, കോടാലികളുടെ കൈയും, ആപ്പുകളുടെ മുനയും ഒടിച്ചിട്ടുള്ള  ഈ മുട്ടിയെ കീറാമുട്ടി എന്നാണ് വിളിച്ചിരുന്നത്‌. വര്‍ഷങ്ങള്‍ക്കുശേഷവും, വാറ്റുപുര നാമാവശേഷമായിട്ടും, ഈ മുട്ടിത്തടിയും അതിലെ ആപ്പും ആ പരിസരത്ത് കിടപ്പുണ്ടായിരുന്നു.

      കാലം പുരോഗമിച്ചപ്പോള്‍, ഞാന്‍ ജീവിതം തുടങ്ങിയപ്പോള്‍ എനിക്കും മനസ്സിലായി ഞാനുമൊരു കീറാമുട്ടിയാണെന്ന്.

   ഒരുപാടുവര്‍ഷത്തെ ജീവിതാനുഭവങ്ങളും, മാതൃഭാഷയോടുള്ള കടപ്പാടും ഞാനെന്ന അലസ്സനെ എഴുതാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ, "ഈറ്റില്ലം" എന്ന സാങ്കല്‍പിക ഗ്രാമക്കാരനായി "കീറാമുട്ടിക്കഥകള്‍" ഉടലെടുക്കുന്നു. കഥകള്‍ കീറാമുട്ടികളല്ല, കഥാകാരനാണ് കീറാമുട്ടി. അതിനാല്‍ കഥകള്‍ വായിച്ചിട്ട് വിമര്‍ശനമാകുന്ന  കോടാലി, കൂടം, ആപ്പ് കൊണ്ട് നിങ്ങളും ഈ കീറാമുട്ടി ഒന്നുകീറി നോക്കൂ.

കീറാമുട്ടി 
ഈറ്റില്ലം  





അന്നും, ഇന്നും, ഇനിയും നമ്മള്‍ കഴുതകള്‍

(മുല്ലപ്പെരിയാര്‍- ഒന്നാംപ്രതി അച്യുതമേനോന്‍; മംഗളത്തില്‍ വന്ന  ലേഖനത്തിനെഴുതിയ  അഭിപ്രായം)  

       കുറച്ചധികം ചക്രത്തിനുവേണ്ടി , രണ്ട് 9 -കള്‍ക്കിടയില്‍ മറ്റൊരു 9 തിരുകി, രാജാവിനെയും, അന്നത്തെ പ്രജകളെയും ആരോ വഞ്ചിച്ചു.
പിന്നീട്, അച്യുതമേനോനും മറ്റുചിലരും, ഈ  ഇടയില്‍ കയറ്റിയ 9 -നെ അരക്കിട്ടുറപ്പിച്ചുകൊണ്ട് കേരളജനതയെ ഒന്നടങ്കം വഞ്ചിച്ചു. പിന്നെ യൊരു ചെണ്ടകൊട്ടുകാരന്‍, ഇപ്പോള്‍  പന്നി വളര്‍ത്തുകാരെന്‍റെ മകനും, തൂപ്പുകാരിയില്‍ ഉണ്ടായവരും   ഒക്കെചേര്‍ന്ന് കേരളത്തിന്‍റെ വിഭവശേഷിയെ വെറും പറവൂര്‍, കിളിരൂര്‍, ശാരി മാരാക്കികൊണ്ട് നമ്മളെയൊക്കെ ചതിക്കുന്നു. ഇനി ദൈവം കൂടി ചതിച്ചാല്‍ എല്ലാം പൂര്‍ത്തിയാകും.

       അണ പൊട്ടിയിരുന്നെങ്കില്‍, അണപൊട്ടി അലകളിട്ടു ഒഴുകിയെത്തുന്ന വിദേശ മലയാളികളുടെ സംഭാവന മനക്കണക്ക് കൂട്ടുന്ന  മുഖ്യന്‍ ഉ. ചാണ്ടി. അങ്ങനെ കേരളജനതയുടെ  ഈ തീരാശാപം  ലോകാവസാന ത്തോടെയെ തീരുകയുള്ളോ?

        അണപൊട്ടണം! 40  ലക്ഷം ആളുകള്‍ മരിക്കണം!! അതായത്, 4o ലക്ഷം പേര്‍ക്ക് ശാപമോക്ഷം ലഭിക്കുമല്ലോ.

      പിന്നെ, പുണ്ടച്ചി തലൈവി അണ കെട്ടണമെന്ന് പറഞ്ഞ്‌ കാലുപിടിക്കുമ്പോള്‍, മുല്ലപ്പെരിയറിന്‍റെ  ഗതി മാറ്റിയൊഴുക്കാത്തതിന്‍റെ  മാറാ ഹൃദ് രോഗവുമായി  ആശുപത്രി സുഖവാസംവിട്ട്‌ വീട്ടില്‍ കഴിയുന്ന  ബാലകൃഷ്ണപിള്ള അണ കെട്ടി അന്നത്തെ ജനത്തെ വഞ്ചിക്കട്ടെ.


അഞ്ചാംമന്ത്രി

അങ്ങനെ ആനയുടെ അഞ്ചാംകാലുപോലെ ലീഗിന്റെ അഞ്ചാം മന്ത്രിയുമായി . ആനയ്ക്ക് അഞ്ചാംകാല് ഭാരമാണെങ്കിലും, അഞ്ചാംമന്ത്രികൊണ്ട് ഉപകാരമുണ്ടെന്നാണ് വാര്‍ത്തകള്‍. മന്ത്രി നാലായാലും അഞ്ചായാലും ജനത്തിനെന്തുഗുണം? ഇനിയും  ഐസ്ക്രീമിന്റെ ഭാരം കൂടിയാലും താങ്ങാന്‍ ഈ അഞ്ചാംകാലുണ്ടല്ലോ. ലീഗുകാര്‍ മുഖ്യന്‍ ഉ. ചാണ്ടിക്ക് നന്ദി പറയട്ടെ.

അങ്ങനെ ലീഗിന്റെ ഈ  അഞ്ചാംകാല് ഇറക്കിയ വിടവിലൂടെ കൊടുംഭീകരന്‍ മ്ലേച്ചങ്കരിയെ അകത്തു കയറ്റിയ മുഖ്യന്‍ ഉ. ചാണ്ടിയുടെ നിശ്ചയദാര്‍ഡ്യം എത്ര പ്രശംസിച്ചാലും മതിയാവില്ല. മാത്രമോ, തന്‍റെ താജ്മഹലിന്റെ ഫോട്ടോ എടുത്തവരെ അവരിരിക്കുന്നിടത്ത് പോയി പൊക്കി കൊണ്ടുവന്നവനായിട്ടാകാം, പിണറായിയുടെ മൗനത്തിനു ഒരു ഒന്നൊന്നര ടണ്‍ തൂക്കംവരും.