Wednesday, April 18, 2012

ബികെപി സിഡ്രോം (BKP Syndrome)

സംസ്ഥാനത്തെ കറണ്ട് കട്ടുവില്‍ക്കുക, പുഴയുടെ ഗതിമാറ്റി ഒഴുക്കി തുട്ട് സമ്പാദിക്കുക, തൊഴിലാളി യുണിയനുകളുണ്ടാക്കി വോട്ട് നേടുന്നതിനൊപ്പം സംസ്ഥാന ഖജനാവ്‌ കുളംതോണ്ടുക, ദീര്‍ഘദൂര തീവണ്ടികള്‍ സ്വന്തം വീടിന്‍റെ വാതുക്കല്‍ ചങ്ങല വലിച്ചു നിര്‍ത്തി ഇറങ്ങുക, "മുഴുവന്‍ നിങ്ങള്‍ക്ക് വേണ്ടി"  എന്നുപറഞ്ഞ് നിങ്ങളെ മുഴുവനോടെ പറ്റിച്ചവരുമായി ചങ്ങാത്തം കൂടുക എന്നീ കഠിന കൃത്യങ്ങള്‍ ചെയുന്നവര്‍ക്ക് കോടതിയില്‍ വെച്ചോ, ജെയിലിലേക്ക് പോകുന്ന യാത്രയിലോ ഉണ്ടാകുന്ന അതിവിദഗ്തമായ തളര്‍ച്ചക്കാണ്‌ ബാലകൃഷ്ണപിള്ള സിഡ്രോം അഥവാ  ബികെപി സിഡ്രോം എന്ന് പറയുന്നത്. ഈ രോഗം ആദ്യമായി പിടിപെട്ട   ബാലകൃഷ്ണ പിള്ളയെന്നയാളുടെ  പേരിലാണറിയപ്പെടുന്നത്. ആലോപ്പതിയിലോ, ഹോമിയോപ്പതിയിലോ, യുനാനിയിലോ ഈ രോഗത്തിന് മരുന്നില്ല. ആയുര്‍വേദത്തിലെ മൂലമര്‍മ്മ ചികിത്സകൊണ്ട് ഈ രോഗം വളരെവേഗം ഭേദപ്പെടുത്താം എന്നാണ് " പൈത്യരത്നം വയനാടന്‍ മൂസ്" അഭിപ്രായപ്പെടുന്നത്. രോഗി ന്യുപക്ഷമതത്തില്‍ പെട്ടവനാണെങ്കില്‍  രാഷ്ട്രിയം മതത്തില്‍ ചാലിച്ച കഷായം നല്ലതാണ്, പഷേ സുഖപ്പെടാന്‍ സമയമെടുക്കും. ഈ രോഗം പെട്ടെന്നുമാറാന്‍ മൂസ് നിര്‍ദ്ദേശിക്കുന്ന ചികിത്സാക്രമം ഇപ്രകാരമാണ്. ഒരടി(പന്ത്രണ്ടിഞ്ചു) നീളമുള്ള തമരുകമ്പിയുടെ (പാറ തുളക്കുന്ന കമ്പി)  കൃത്യം പകുതി അടുപ്പിലിട്ടു പഴിപ്പിച്ചിട്ട്, പഴുക്കാത്ത പകുതി രോഗിയുടെ ആസനത്തില്‍ കയറ്റുകയെന്നതാണ്(രോഗി സ്വയം കമ്പി വലിച്ചുരാതിരിക്കുവനാണ് പഴുത്ത ഭാഗം വെളിയില്‍ നിര്‍ത്തുന്നത്). പിന്നീട്, രോഗിതന്നെ കമ്പി ഊരുന്നതോടെ ഈ രോഗം എന്നെന്നേക്കുമായി ഒഴിഞ്ഞുപോയിരിക്കും. 

 

No comments:

Post a Comment