Tuesday, August 14, 2012

കൊച്ചുമക്കള്‍

കുറേ നാളായി എനിക്ക് പറയണമെന്നു തോന്നിയതാണ്. ചില ക്രിസ്ത്യാനികള്‍, ഫെയ്സ് ബുക്കില്‍ എവിടെ ദൈവങ്ങളുടെ പടം കണ്ടാലും ഷെയര്‍ ചെയുകയും പിന്നെ ആ പടത്തിനടിയില്‍ കൂട്ടപ്രാര്‍ത്ഥന എഴുതിചേര്‍ക്കുകയും ചെയ്യുന്നു.  ദൈവകാര്യങ്ങള്‍ പറയാനുള്ളതല്ല ഫെയിസ്ബുക്ക്. അങ്ങനെ ചെയുന്നതുകൊണ്ട്, ക്രിസ്ത്യാനികള്‍, രണ്ടാം പ്രമാണം അക്ഷരംപ്രതി  ലംഘിക്കുകയാണ്.  തന്നെയുമല്ല വിവിത മതത്തില്‍പെട്ട കൂട്ടുകാര്‍ കാണുമ്പോള്‍ അവര്‍ക്കൊക്കെ ഇത്, തീര്‍ത്തും, അരോചകമായി തോന്നും. പിന്നെ, ഇത്തരം എന്തുകണ്ടാലും അതിനടിയില്‍ നിന്നു പ്രാര്‍ത്ഥിക്കുകയും നേര്‍ച്ചയിടുകയും ചെയ്യുന്നവര്‍, പണ്ട് ഞാന്‍ കേട്ട ഒരു കഥയിലെ  പോങ്ങന്‍ കഥാനായകന്‍റെ കൊച്ചുമക്കളാണെന്ന്  തോന്നിപ്പോകും. എവിടെ കുരിശു കണ്ടാലും  കൈകൂപ്പി പ്രാര്‍ത്ഥിച്ച് കുരിശിനടിയുലുള്ള നേര്ച്ചപ്പെട്ടിയില്‍ ഒരു എട്ടണ ഇടുന്ന സ്വഭാവമാണ് നായകന്‍റെത്. നായകന്‍റെ കല്യാണം കഴിഞ്ഞ്‌ മാസ്സങ്ങള്‍ കഴിഞ്ഞപ്പോള്‍, ഭാര്യക്ക് മനസ്സിലായി തന്‍റെ കെട്ടിയോന്‍ വെറും പോങ്ങനാണെന്ന്. പ്രാര്‍ത്ഥനയും നേര്ച്ചയിടലും, വീട്ടിലെ പണിയും, തീറ്റയും ഉറക്കവും മാത്രം അറിയാവുന്ന തനി പോങ്ങന്‍. പക്ഷേ ഭാര്യ സമ്മതിക്കുമോ? ഇതുകാണാന്‍ മാത്രമല്ലല്ലോ കണ്ടമാനം സ്ത്രീധനം ഒക്കെയായി തന്നെ ഇങ്ങോട്ട് കെട്ടിച്ചുവിട്ടെതെന്നാണ് ഭാര്യയുടെ ആവലാതി. അങ്ങനെ ആരുടെയോ ഉപദേശപ്രകാരം, ഭര്‍ത്താവിനെ   പ്രലോഭിപ്പിക്കാന്‍, ഇഷ്ടന്‍ ഉറങ്ങാന്‍ വരുന്ന സമയത്ത്‌ ഭാര്യ വിവസ്ത്രയായി ഉറക്കം നടിച്ചു കിടന്നു. പക്ഷെ, കഷ്ടകാലത്തിന്, കഴുത്തിലെ താലിയും കൂടെയുള്ള കുരിശും ഉള്ള മാല ഊരിയില്ലയിരുന്നു. ഭര്‍ത്താവു മുറിയില്‍ കയറിയപ്പോള്‍, കിടക്കേണ്ടാത്ത രീതിയില്‍ കിടക്കുന്ന ഭാര്യുടെ നെഞ്ചിലെ കുരിശാണ് കണ്ടത്. പിന്നെ ഒട്ടും താമസ്സിച്ചില്ല, മുട്ടുകുത്തി, കണ്ണടച്ച്,  കൈകൂപ്പിനിന്ന്‌, പ്രാര്‍ത്ഥിച്ചതിനുശേഷം
മടിക്കുത്തില്‍നിന്ന് ഒരു എട്ടണയെടുത്ത് കുരിശിനു താഴെ, ആദ്യം കണ്ട രന്ധ്ര ത്തിലേക്ക്  നേര്‍ച്ചയിട്ടു എന്നാണ്‌ കഥ.



Tuesday, August 7, 2012

ദൈവത്തോട് എത്രവേണമെങ്കിലും കളിക്കാം, എന്നാല്‍ ആള്‍ദൈവങ്ങളോട് കളിച്ചാല്‍ സത്നാം സിംഗ് ആകും. സിസ്റ്റര്‍ അഭയ സത്നാം സിംഗിന്‍റെ മുന്‍ഗാമിയാണ്. സത്നാം സിംഗ് കളി കാണിച്ചു, സിസ്റ്റര്‍ അഭയ കളി കണ്ടു എന്ന വ്യത്യാസം മാത്രം.

Wednesday, August 1, 2012

കണ്ണൂര്‍: അരിയിലില്‍ യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകനായ അബ്‌ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്‌റ്റിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ റിമാന്‍ഡു ചെയ്തു.14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ശേഷം കണ്ണൂര്‍ സെന്‍ട്രല്‍  ജയിലിലേക്ക് അയച്ചു. കേസില്‍ 38മത്തെ പ്രതിയാണ് ജയരാജന്‍. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി മുജിബര്‍ റഹ്മാനാണ് റിമാന്‍ഡ് ചെയ്തത്. തനിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ വിദഗ്ധ ഡോക്ടറുടെ പരിശോധനയ്ക്ക് അയക്കണമെന്നും ജയരാജന്‍ മകാടതിയില്‍ ആവശ്യപ്പെട്ടു.
     എവനൊക്കെ ആള്‍ക്കാരെ കൊല്ലുമ്പോഴും, പൊതുമുതല്‍ നശിപ്പിക്കുമ്പോഴും, ഇപ്പറഞ്ഞ  ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നോ?. ഇതും  ബി. കെ. പി. സിഡ്രോം (BalaKrishna Pilla Syndrome) ആണ്.  മൂലമര്‍മ്മ  ചികിത്സ തന്നെ വേണം.