Saturday, March 4, 2017

ഉണക്കച്ചാണകം ഒക്കെക്കിട്ടി നന്നായി തഴച്ചുവളർന്നുവരുന്ന വാഴ. കണ്ടാൽ , ആർക്കുമെന്നപോലെ എനിക്കും കൊതിയായി. ഞാൻ ചുറ്റും നോക്കി. അതാ എന്‍റെ പുല്ലുമേഞ്ഞ വീട്. ഞാൻ വീട്ടിലേക്കു നടന്നു. തിണ്ണയുടെ മൂലക്കുള്ള അപ്പന്‍റെ ആയുധസംഭരണശാലയിൽനിന്നും ഒരു വാക്കത്തിയെടുത്തു. എനിക്ക് പരവേശം ഒന്നും തോന്നിയില്ല, എങ്കിലും അടുക്കളയിലേക്കുകടന്നു. എന്താചേല്! നന്നായിട്ടു എരിഞ്ഞുകൊണ്ടിരിക്കുന്ന അടുപ്പിൽ കഞ്ഞി തിളച്ചുമറിയുകയാണ്. കഞ്ഞിവെള്ളം കുടിക്കണമെങ്കിൽ, ഈ പരുവത്തിൽ കുടിക്കണം. ഞാൻ അടുപ്പിൽനിന്നും ഒരു നല്ല  തീക്കൊള്ളിയെടുത്ത് ഞൊടിയിടയിൽ പുറത്ത് കടന്ന്, പുരയ്ക്ക് തീവെച്ചിട്ട് വാഴച്ചോട്ടിലേക്കുനടന്നു. എനിക്ക് വാഴ വെട്ടണം. 

ഒരുവാഴവെട്ടണം, ഞാൻ ചുറ്റും നോക്കി. അതാ തൊട്ടടുത്ത് എന്‍റെ പുല്ലുമേഞ്ഞ വീട്. പിന്നെയൊന്നും ആലോചിച്ചില്ല വീട്ടിലേക്കു നടന്നുകയറി തിണ്ണയിൽനിന്നു വാക്കത്തിയെടുത്ത് അടുക്കളയിൽ കയറി തിളച്ചുകൊണ്ടിരിക്കുന്ന കഞ്ഞിയടുപ്പിൽനിന്നും ഒരു തീക്കൊള്ളിയെടുത്ത് 
ഞൊടിയിടയിൽ പുറത്ത് കടന്ന്, പുരയ്ക്ക് തീവെച്ചിട്ട് വാഴച്ചോട്ടിലേക്കുനടന്നു. 

മുതുക്കിയെ ഒരു കഥയുടെ വിവിധ തലങ്ങൾ ഞാൻ  പഠിപ്പിക്കുകയാണ്, മുതുക്കിയുടെ മുഖഭാവം കണ്ടിട്ട് ഒന്നും മനസ്സിലായില്ല എന്ന് തോന്നുന്നു. 
കീറാമുട്ടി 
ഈറ്റില്ലം 
മാർച്ച് 4 , 2017 

No comments:

Post a Comment